ഇനി സിംഗിൾ മദർ: വിവാഹമോചന വാർത്തകൾക്ക് സ്ഥിരീകരണവുമായി മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ഭാമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മലയാളി പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തില്‍ പിറന്ന ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളില്‍ താരം മലയാള സിനിമകളില്‍ പ്രത്യേക്ഷപ്പെട്ടു. അടുത്തിടെ താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ട്, ഭർത്താവുമായി വേർപിരിഞ്ഞ കാര്യം സ്ഥിരീകരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഭാമ.താൻ ഇനി സിംഗിള്‍ മദറാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചാണ് ഭാമ ഇക്കാര്യം അറിയിച്ചത്. ‘ഒരു സിംഗില്‍ മദറാവുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു, കൂടുതല്‍ ശക്തയാകുക മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി, ഞാനും എന്റെ മകളും’- ഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
https://www.instagram.com/p/C6ibx0cvx-m/?igsh=cTJ5MjJrMDUxNG9n

നേരത്തെയും വിവാഹമോചന വാർത്തകളോട് പ്രതികരിച്ച്‌ ഭാമ രംഗത്തെത്തിയിരുന്നു. അന്ന് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ ചില വാക്കുകള്‍ കുറിക്കുകയായിരുന്നു. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കുറച്ചുനാളുകളായി ഭർത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നില്ല.

ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകള്‍ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും പിന്നീട് ഒഴിവാക്കി. പേജില്‍ മകള്‍ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇൻസ്റ്റഗ്രാമില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുൻപ് ഭർത്താവിന്റെ പേര് സ്വന്തം പേരുമായി ചേർത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായില്‍ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.

അടുത്തിടെ ‘വാസുകി’ എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടൻമാരായ അബുസലിം , റിയാസ് ഖാൻ, സംവിധായകൻ നാദിർഷ എന്നിവർ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.