കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് അയല്ക്കൂട്ട- ഓക്സിലറി അംഗങ്ങള്ക്കായി സംഘടിപ്പിക്കുന്ന അരങ്ങ് കലോത്സവത്തിന് നാളെ (മെയ് 11) സുല്ത്താന് ബത്തേരി അല്ഫോണ്സ കോളേജില് തിരി തെളിയും. മൂന്ന് ക്ലസ്റ്ററുകളായി നടക്കുന്ന മത്സരത്തില് വൈത്തിരി ക്ലസ്റ്റര് തലം മെയ് 14,15 തിയതികളില് എസ്.കെ.എം.ജെ സ്കൂളിലും മാനന്തവാടി ക്ലസ്റ്റര്തലം 18,19 തിയതികളില് ദ്വാരക സേക്രട്ട് ഹാര്ട്ട് സ്കൂളിലും നടക്കും. 49 ഇനങ്ങളില് നടക്കുന്ന മത്സരത്തില് മൂവായിരത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുക്കുക. ഈ വര്ഷം മുതല് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ഉള്പ്പെടുത്തിയാണ് കലാ മത്സരങ്ങള് സംഘടിപ്പിക്കുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്