മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്നേഹസംഗമം ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം മേഴ്സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ്, മനോജ് കടുപ്പില്‍, ഷീജ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

തയ്യല്‍ അധ്യാപക അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂള്‍ തയ്യല്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 440/2023) തസ്തികയിലേക്ക് ജൂണ്‍ 11,