പുത്തൻ ഫീച്ചർ അവതരിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ തന്നെയാണ് ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്‌ആപ്പ്. ഇത്തരം ഫീച്ചറുകളും സൗകര്യങ്ങളുമാണ് വാട്ട്സ്ആപ്പിന് ഏറ്റവും ജനപ്രിയമുള്ള ഇൻസ്റ്റൻറ് മെസ്സേജിങ് ആപ്പ് ആയി നിലനിർത്തുന്നത്. വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന അപ്ഡേറ്റുകളെ കുറിച്ച് പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ കൃത്യമായ റിപ്പോർട്ടിംഗ് നടത്താറുണ്ട്.
പലപ്പോഴും യൂസർ ഇന്റർഫേസ് , അല്ലെങ്കിൽ സുരക്ഷാക്രമീകരണങ്ങൾ മുതലായ അപ്ഡേറ്റുകളെ കുറിച്ചാണ് വാർത്തകൾ വരാറ്. എന്നാൽ ഇവയ്ക്ക് അപ്പുറം മെസ്സേജിങ് കൂടുതൽ സൗകര്യപ്രദവും ലളിതവും ആസൂത്രിതവും ആക്കുന്ന നിരവധി ഫീച്ചറുകൾ വാട്സാപ്പിൽ ഒളിച്ചിരിപ്പുണ്ട്. ഇവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് കാര്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം.
വാട്സാപ്പിലൂടെ നമ്മൾ അയക്കുന്ന സന്ദേശങ്ങൾ കൂടുതൽ ആകർഷകവും വ്യക്തവും ആക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. രതീഷ് ആർ മേനോൻ ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നാല് സുപ്രധാന ടിപ്പുകൾ ആണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നിലവിൽ 25 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.