സ്കൂൾ വാഹനങ്ങളുടെ പരിശോധനയും സ്ലിപ്പ് വിതരണവും

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താൻ മാനന്തവാടി സബ് ആർട്ടി ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയും സ്ലിപ്പ് വിതരണവും (2 7.05.2024) തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ മക്കിയാട് ഹോളിഫേയ്സ് സ്കൂളിൽ വെച്ചും (29.05.2024) ബുധനാഴ്ച രാവിലെ 10 മുതൽ 12 മണി വരെ മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ വെച്ചും നടത്തുന്നതാണ്.

സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് 29.05.24 ന് ഉച്ചക്ക് ശേഷം 1.30 തിന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ വെച്ച് നടത്തുന്നതാണ്. എല്ലാ സ്കൂൾ വാഹനങ്ങളും അറ്റകുറ്റപണികൾ നടത്തിയ ശേഷം പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. വാഹനത്തിന്റെ രേഖകളും , GPS സർട്ടിഫിക്കറ്റും, . ഡ്രൈവറുടെ ലൈസൻസും ഹാജരാക്കണം. വിദ്യവാഹനിൽ അപ് ലോഡും ചെയ്തിരിക്കണം. പരിശോധനക്ക് ഹാജരാവാത്ത വാഹനങ്ങളും ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാരെയും സർവീസ് നടത്താൻ അനുവദിക്കുന്നതല്ല.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.