ദ്വാരക: കുടുംബശ്രീ മാനന്തവാടി ക്ലസ്റ്റർ കലോത്സവം അരങ്ങ് കിരീടം വെള്ളമുണ്ട സിഡിഎസ് നിലനിർത്തി. ദ്വാരക സേക്രട് ഹാർട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 178 പോയിന്റ് നേടിയാണ് വെള്ളമുണ്ട കിരീടം നില നിർത്തിയത്. 128 പോയിന്റ് നേടി പനമരം സിഡിഎസ് രണ്ടാം സ്ഥാനവും 109 പോയിന്റ് നേടി തൊണ്ടർനാട് സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെള്ളമുണ്ട സി ഡി എസിലെ അപർണ മുരളീധരൻ ഓക്സിലറി വിഭാഗത്തിലും പനമരം സി ഡി എസിലെ നിമിത എൻ കെ അയൽക്കൂട്ട വിഭാഗത്തിലും കലാ തിലകമായി തിരഞ്ഞെടുത്തു. ഒൻപത് സി ഡി എസ് കൾ ആണ് മാനന്തവാടി ക്ലസ്റ്ററിൽ അറുപത്തിലധികം മത്സരങ്ങളിലായി പങ്കെടുത്തത്. ബത്തേരി, വൈത്തിരി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ക്ലസ്റ്റർ മത്സരങ്ങൾ പൂർത്തീകരിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ജില്ലാ തല മത്സരം മീനങ്ങാടിയിൽ വെച്ച് നടക്കും. അസി.മിഷൻ കോർഡിനേറ്റർമാരായ സെലീന കെ എം, റജീന വി കെ എന്നിവർ സമ്മാനം വിതരണം ചെയ്തു.
സി ഡി എസ് ചെയർപേഴ്സൺമാരായ പ്രിയ വീരേന്ദ്ര കുമാർ, സജ്‌ന സി എൻ, രജനി ജനീഷ്, ലത ബിജു, ഡോളി രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും
പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.







