ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി;സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു:എസ്.ഡി.പി.ഐ

കൽപ്പറ്റ:- എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ജില്ലയിൽ സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ കുത്തിനിറക്കുന്നത്ത് പഠന നിലവാരം തകർക്കുമെന്നും പ്ലസ്’വൺ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഭരണകൂട നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ജില്ലയിൽ 11,585 പേർ പരീക്ഷ എഴുതിയതിൽ 11,513പേർ ഉപരിപഠന യോഗ്യത നേടിയ ജില്ലയിൽ രൂക്ഷമായ വിദ്യാഭ്യാസ പ്രതിന്ധിയാണ് നിലനിൽക്കുന്നത്. ഇവിടെ ഒരു ബാച്ചിൽ 65 കുട്ടികളെ കുത്തിനിറക്കുമ്പോൾ തെക്കൻ ജില്ലകളിൽ 25 കുട്ടികളുള്ള 93 ബാച്ചുകളും 40 കുട്ടികളുള്ള ആയിരത്തിലധികം ബാച്ചുകളും നിലനിൽക്കുന്നു. ഭരണകൂടം തെക്ക്-വടക്ക് വിവേചനം അവസാനിപ്പിക്കണം. സർക്കാർ സ്കുളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർദ്ധിപ്പിച്ചും ഐ.ടി.ഐ, പോളി ടെക്നിക് സീറ്റുകളും ചേർത്ത് കണക്കുകൾ കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്കും കെട്ടിട-ഭൂമി നികുതികളിലടക്കം ഭീമമായ വർദ്ധന വരുത്തി വരുമാനം കണ്ടെത്തുന്ന സർക്കാർ പ്ലസ്’വൺ ബാച്ചുകൾ അനുവദിക്കുന്നതിന് സാമ്പത്തീക പ്രതിസന്ധി കാരണമായ് പറയുന്നത് അനീതിയും വിവേചനവുമാണ്. തുടർപഠന പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായ് പാർട്ടി മുന്നിട്ടിറങ്ങുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ സ്വാഗതവും ജില്ലാ ട്രഷറർ കെ.മഹറൂഫ് നന്ദിയും പറഞ്ഞു.

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് രണ്ട്) ഉച്ച 2 മുതൽ വൈകിട്ട് 4 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

മീനങ്ങാടി:ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്.  19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.

വാണിജ്യ സിലിണ്ടർ വില കുറച്ചു.

രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചത്. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇത് പ്രകാരം

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *