തിരുവനന്തപുരം കോവളം എഫ് സി സംഘടിപ്പിച്ച റാവിസ് കപ്പ് 2024 ഓൾ കേരള ഫുട്ബോൾ ടൂർണമെന്റിൽ അൽ -ഇത്തിഹാദ് ബത്തേരി ജേതാക്കളായി. ഫൈനലിൽ കോവളം എഫ്സിയെയാണ് മുഴുവൻ സമയം 1-1 ൽ അവസാനിച്ച മത്സരത്തിൽ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ഇത്തിഹാദിന്റെ ഷോൺ സജിയെയും, മികച്ച കളിക്കാരനായി ഇത്തിഹാദിന്റെ അദ്വൈദിനെയും തിരഞ്ഞെടുത്തു.SMRC പൊഴിയൂർ, SBFA പൂവാർ, നോവ യുണൈറ്റഡ്, സ്കോർ ലൈൻ കൊല്ലം, മിലാൻ FC, സിറ്റിസൺസ് FA എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ. മുൻ ഇന്ത്യൻ താരം ആംബ്രോസ് സഗായനാഥൻ ആണ് ഇത്തിഹാദിന്റെ കോച്ച്. ആസിഫ് കളരിക്കണ്ടി മാനേജരുമാണ്.

വാഹന ലേലം
മാനന്തവാടി വെക്ടര് കണ്ട്രോള് യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്പനയ്ക്ക് ശേഷം അഞ്ച് വര്ഷത്തേക്ക് ജില്ലാ വെക്ടര് കണ്ട്രോള് യൂണിറ്റിലേക്ക് വാടകയ്ക്ക് നല്കാന് താത്പര്യമുള്ളവര്ക്ക് ലേലത്തില് പങ്കെടുക്കാം.