നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പട്ടികവര്‍ഗ്ഗ, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രില്‍ ഒന്നിന് ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കം. സ്‌റ്റൈഫന്റോട് കൂടി ഒരു വര്‍ഷമാണ് പരിശീലന കാലാവധി. അപേക്ഷകര്‍ മെയ് 31 നകം അതാത് താലൂക്കുകളിലെ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍; കല്‍പ്പറ്റ -04936 202534, സുല്‍ത്താന്‍ബത്തേരി -04936 221149, മാനന്തവാടി : 04935 246222

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ