പൊഴുതന ഗ്രാമ പഞ്ചായത്തില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്ക്കുന്ന മരങ്ങള്‍ അതത് വ്യക്തികളുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചു മാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം മരം വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത പ്രസ്തുത വ്യക്തിക്ക് ആയിരിക്കും.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.