നെടുമ്പാല ഗവ എല്‍.പി സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ വിദ്യാ വാഹിനി പദ്ധതി പ്രകാരം കുഴിമുക്ക്, കല്ലുമല വീട്ടിമട്ടം, കൈരളി, ജയ്ഹിന്ദ് ഇല്ലിച്ചോട്, ജയ്ഹിന്ദ് എം.ജി.എല്‍.സി കുന്ന് എന്നിവിടങ്ങളില്‍
നിന്നും സ്‌കൂളിലേക്കും തിരിച്ച് കോളനികളിലേക്കും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗക്കാരായ ഓട്ടോ-ജീപ്പ് ഉടമ, ഡ്രൈവര്‍മാരുടെ അഭാവത്തില്‍ മറ്റ് ഓട്ടോ ജീപ്പ് വാഹന ഉടമ, ഡ്രൈവര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 27 നകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍; 9744125752, 8606722655

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.