കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട – ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന “അരങ്ങ്” ജില്ലാതല കലോത്സവത്തിന് നാളെ (മെയ് 28) തുടക്കമാവും.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ നടക്കുന്ന കലോത്സവം (മെയ് 28) വൈകിട്ട് 3.30 ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യും. സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി ക്ലസ്റ്ററുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുടി, സംഘ നൃത്തം, നാടൻപാട്ട്, ഒപ്പന, കവിതാലാപനം തുടങ്ങി 49 ഇനങ്ങളിലായി അഞ്ഞൂറോളം പേർ മത്സരത്തിന്റെ ഭാഗമാകും. അയൽക്കൂട്ട വനിതകളുടെ കലാ- കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് ജൂൺ 7, 8, 9 തീയതികളിൽ കാസർഗോഡ് പീലിക്കോട് സംസ്ഥാനതല മത്സരവും നടക്കും.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്