ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി
പ്ലസ് ടു വിജയികളെ ആദരിക്കലും സുൽത്താൻബത്തേരി നഗരസഭ കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്-മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .ബത്തേരി മേഖല പ്രോഗ്രാം
ഓഫീസർ പോൾ പി. എഫ്.വാർഷിക റിപ്പോർട്ട് “ദിശ” പ്രകാശനം ചെയ്‌ത് മുഖ്യസന്ദേശം നൽകി.
രാജു,പുഷ്പലത,എൽസി ബേബി എന്നിവർ സംസാരിച്ചു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,