വൈത്തിരി: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങിയ യുവാവിനെ വൈത്തിരി പോലീസ് പിടികൂടി. കോഴിക്കോട് നടക്കാവ് നാലുകുടി പറമ്പ് വീട്ടിൽ എൻ. പി മുഹമ്മദ് സുഹൈൽ (23) നെയാണ് വൈത്തിരി പോലീസ് സബ് ഇൻസ്പെക്ടർ പി.വി പ്രഷോബിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. 22.05.2024 ന് ഉച്ചയോടെ വൈത്തിരി അജന്താ സ്റ്റുഡിയോ യുടെ മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പ്രതി മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. അന്വേഷണത്തി നിടെ 26.05.2024 ഞായറാഴ്ച്ച ഇയാൾ പിടിയിലാവുകയായിരു ന്നു. സബ് ഇൻസ്പെക്ടർമാരായ എൻ.കെ മണി, എച്ച് അഷ്റഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാലു ഫ്രാൻസിസ് എന്നിവ രും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും