സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്.200 രൂപയാണ് വർധിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്.കേരളത്തില്‍ ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,710 രൂപയായി. പവന് 200 രൂപ ഉയര്‍ന്ന് വില 53,680 രൂപയിലെത്തി.
ഇന്നലെയും പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5570 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







