മേപ്പാടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് ഈ വർഷം നടപ്പിലാക്കുന്ന പരിപാടിയായ സമൃദ്ധി 2024 ന്റെ ഭാഗ മായി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ബഡേരി സെക്ഷന്റെ നേതൃത്വത്തിൽ ജി എച്ച്എസ്എസ് വടുവഞ്ചാലിലെ എൻഎസ്എസ് വോളണ്ടിയർമാർ മീൻ മുട്ടി വെള്ളച്ചാട്ടം സന്ദർശിക്കുകയും, അംഗങ്ങൾ സ്വയം നിർമ്മിച്ച പല തരം ഫലവൃക്ഷങ്ങളുടെ വിത്തുകൾ ഉപയോഗിച്ചുണ്ടാക്കിയ വിത്തുരു ളകൾ കാട്ടിൽ നിക്ഷേപിക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തെ ക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോ ടെ നടത്തിയ പരിപാടി സംഘടിപ്പിച്ചത്.വനസംരക്ഷണ സമിതി പ്രസിഡ ൻറ് സാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് യു.ബാലൻ അധ്യക്ഷതവഹിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിഖിൽ രോഹിൻ, ജിതിൻ വിശ്വനാഥ് , എൻ എം ആർ ഫോറസ്റ്റ് വാച്ചർ അനീഷ് സി എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിക്കുകയും വോളണ്ടിയർ കാർത്തിക് പി എസ് നന്ദിയും അറിയിച്ചു.