കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25-50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936-2028232

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം
തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ







