പറളിക്കുന്ന് :പറളിക്കുന്ന് ഡബ്ല്യു. ഒ. എൽ. പി. സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.
രാവിലെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു. മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും വിതരണം ചെയ്തു.
ഗായകരായ ഷിജു, അനൂപ് എന്നിവരുടെ ഗാനമേള വേദിക്ക് ആവേശം പകർന്നു.വാർഡ് മെമ്പർ നിഷ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനധ്യാപിക സിന്ധു എം.പി,പി. ടി. എ. പ്രസിഡന്റ് ഷമീർ.കെ, എം. പി. ടി. എ. പ്രസിഡന്റ് പി.ആസിയ ,പി. ടി.എ അംഗമായ പി.എം. സഹറത്ത് എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്