വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിനെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര സ്ഥാപക ദിനം, ലോക പ്രമേഹ ദിനം എന്നിവയോടനുബന്ധിച്ച് സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ടി സുഗതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ മനോജ് ബോധവല്‍ക്കരണ ക്ലാസെടുത്തു. വി.കെ ശ്രീധരന്‍ മാസ്റ്റര്‍, പി.ടി സുഭാഷ്, മിഥുന്‍ മുണ്ടക്കല്‍, രാജേഷ് കെ.ആര്‍, കെ.പി പ്രേമലത, ശോഭ രാമചന്ദ്രന്‍, പിശാന്തകുമാരി, ലിജിന ശശി, എം മണികണ്ഠന്‍,നെഹ്‌റു യുവ കേന്ദ്ര എന്‍.വൈ.വി കെ.എ അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്