കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റ് സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നുണ്ട്. ക്ലാസുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. ഫോണ്‍- 04952301772 നമ്പറില്‍ ബന്ധപ്പെടാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്