ബത്തേരി മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിശബരിനാഥ(15)നാണ് പരുക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട്കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും പരുക്ക്. ചെവിക്കും
പരുക്കേറ്റിട്ടുണ്ട്. അമ്പലവയൽ സ്വദേശിയാണ് പരിക്കേറ്റ ശബരിനാഥ്.ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് പരിചയപ്പെടാൻ എന്ന്പറഞ്ഞ്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ചു
ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും കൂട്ടിക്ക് മതിയായചികിത്സ നൽകിയില്ലെന്നും ആരോപണം. ബത്തേരി പോലീസ് ആശു
പത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ശബരിനാഥിനെ മർദ്ദിച്ച 2 വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്