കൽപ്പറ്റ : യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് കെപിസിസി മെമ്പർ പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷതവഹിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ ഐസക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംപി ബബിൻരാജ്, സി എ അരുൺ ദേവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോനാടൻ, നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ,കെ കെ രാജേന്ദ്രൻ, എസ് മണി,സുനീർ ഇ,ആയിഷ പള്ളിയാൽ, കെ അജിത, പി രാജാറാണി, പ്രതാപ് കൽപ്പറ്റ,അർജുൻ ദാസ്, ഷൈജൽ ബൈപാസ്, ഷബീർ പുത്തൂർവയൽ, ഷനൂബ് എം വി, ഷൈജു ചുഴലി തുടങ്ങിയവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







