മൂലങ്കാവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,നേതൃത്വ പരിശീലന ക്ലാസും സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ യൂനസ് അലി ഉദ്ഘാടനം ചെയ്തു.മേഖല, യൂണിറ്റ് ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "ധ്വനി" നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് പ്രകാശനം ചെയ്തു.നേതൃത്വ പരിശീലന ക്ലാസ്സിന് മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നേതൃത്വം നൽകി.യൂണിറ്റ് പ്രസിഡന്റ് അനീഷ്, രാജു,സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

