വൈത്തിരി: സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പാഠം:ഒന്ന് ശുചിത്വം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്ക് നൽകിയ പഠനോപകരണ കിറ്റിനോടൊപ്പം സോപ്പുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ പ്രവീൺ ദാസ്, ജസീം ടി, സുമയ്യ നർഗീസ്, ശ്യാമ എസ്, ശരത് റാം എന്നിവർ നേതൃത്വം നൽകി.

