സ്കൂൾ പ്രവേശനോത്സവം നടത്തി

Advertisement
Featured Image

പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി 2026- 27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ കെ. കെ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു . പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, 18ാം വാർഡ് മെമ്പർ മുഹമ്മദ് പോള, പിടിഎ വൈസ് പ്രസിഡൻറ് ജോൺ എം വി , മാനേജ്മെൻറ് പ്രതിനിധി അനാർക്കലി ബി, സീനിയർ അധ്യാപിക ബിന്ദു മോൾ കെ, LSS ജേതാക്കളായ മുഹമ്മദ് റയാൻ,മുഹമ്മദ് ഷാമിൽ,കെവിൻ ജോൺ ജോർജ്,ഇസ മരിയ റിജോസ് എന്നിവർ ആശംസകൾ അറിയിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞ അധ്യാപികയായ റോസ ഒ.ജെ ചൊല്ലി കൊടുത്തു.അക്കാദമിക പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ SRG കൺവീനറായ മൊയ്തു EA അവതരിപ്പിച്ചു.2026- 27 അധ്യയന വർഷത്തേക്കുള്ള ദിനപത്രം മാനേജ്മെൻറ് സംഭാവന ചെയ്തു.LSS ജേതാക്കൾക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ നിർവഹിച്ചു.തുടർന്ന് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി നന്ദിയും പറഞ്ഞു. നവാഗതർക്കുള്ള മാനേജ്മെൻറ് ഒരുക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement

Related News