എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം എസ്‌പിസിയുടെ ആദരം

Advertisement
Featured Image

​പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.

​സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു

Advertisement

Related News