"കാപ്പാട് തറവാട് , "കുടുംബസംഗമം നടത്തി.

Advertisement
Featured Image

കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി.

 കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കെ ഉണ്ണുലി, കെ രവീന്ദ്രൻ, കെ അനിൽകുമാർ, കെ സുകു, കെ എ സനുഷ്‌കുമാർ, കെ ബി രാജേന്ദ്രൻ, പി കെ മുരളി, കെ ബാബു, കെ മുരളി തുടങ്ങിയർ സംസാരിച്ചു.

Advertisement

Related News