ഉന്നത വിജയികളെ ആദരിച്ചു

Advertisement
Featured Image

ഡിവൈഎഫ്‌ഐ തരിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 

മഞ്ഞൂറയിലെ ‘തരിയോടിന്റെ ലോഡ്‌സ്‌’ മൈതാനത്ത്‌ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റിലൂടെ സമാഹരിച്ച തുകയുമായി പഠനോപകരണ വിതരണം നടത്തി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനംചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ഷബ്ന ഷമീർ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം രമേശ്, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിക്ക്, വൈസ് പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിചു. മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്‌ സ്വാഗതവും നിത നന്ദിയും പറഞ്ഞു.

Advertisement

Related News