ഉദയ ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബ് കാപ്പിക്കളം കുറ്റിയാംവയലിന്റെ നേതൃത്വത്തിൽ എസ്‌എസ്‌എൽസി,പ്ലസ് ടു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ 17-ാം വാർഡ് മെമ്പർ ബീന മനോജ് അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ പ്രിൻസിപ്പൽ ബിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു.
വായനശാലയിലേക്കുള്ള ബുക്കുകൾ കൈമാറിക്കൊണ്ട് പൊന്നു കൊട്ടാരത്തിൽ മാതൃകയായി.ചടങ്ങിൽ
എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും മെഡലും നൽകി.

