സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

