ട്രെന്റ് മാറി ഗയ്സ്! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും

Advertisement
Featured Image

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന് ശേഷമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് വില വരുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,08, 960 രൂപയാണ് വില വരുന്നത്. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 4720 രൂപയോളം കുറഞ്ഞിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

Advertisement

Related News