മുംബൈ: തായ്ലൻഡിൽ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ മിസിസ് കേരള മത്സരാർത്ഥിയായ 28 കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹർഷ സണ്ണിയാണ് പിടിയിലായത്.ഇന്നലെ ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലാകുന്നത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് തോന്നിയ സംശയത്തെ തുടർന്ന് ഹർഷയെ വിശ ദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചതിലാണ് 'ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. ഇതിന്അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 12 കോടി വിലവരും. ചോദ്യം ചെയ്യലിൽ, യാത്രയ്ക്കിടയിൽ ഒരു അപരിചിതൻ തന്നെ സമീപിച്ച് മയക്കു മരുന്ന് അടങ്ങിയ ബാഗ് കൈമാറിയ ശേഷം അപ്രത്യക്ഷനാകുകയായി രുന്നു എന്നാണ് ഹർഷ സണ്ണി അവകാശപ്പെട്ടതെന്നും എന്നാൽ, കുറ്റകൃത്യ ത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

