മുണ്ടക്കുറ്റി:
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി. സ്കൂളിൽ "വൺ മില്യൺ തൂഫാൻ ഗോൾ" പരിപാടി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തു ടി അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ലോകകപ്പിന്റെ ആവേശവും ലഹരി വിരുദ്ധ സന്ദേശവും കോർത്തിണക്കിക്കൊണ്ട് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി നടന്നു.
അധ്യാപകരായ ജെറ്റിഷ്, ഹരിത, റഷീന, ബിജിഷ, മഞ്ജുഷ, സമാൻ, സൂര്യ, പ്രസൂന്ന, ഫസ്ന, അശ്വതി, ഫർസീന, ബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കായിക സംസ്കാരം വളർത്തുന്നതിനും ലഹരിക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിന് നൽകുന്നതിനും പരിപാടി സഹായകമായി.

