മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Advertisement
Featured Image

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിങ്, ആര്‍.ജെ ട്രെയിനിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000 രൂപയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസ്. പ്രായപരിധിയില്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA എന്ന ലിങ്കിലൂടെ നല്‍കാം. ലിങ്ക് അക്കാദമി വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0484-2422275, 6282919398 (കൊച്ചി), 9744844522 (തിരുവനന്തപുരം).

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

LATEST
News Image