ഇറാന് തിരിച്ചടി? ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തെന്ന് യു.എസ്; അന്താരാഷ്ട്ര ജലപാത പൂർണ്ണ സുരക്ഷിതമെന്ന് അവകാശവാദം

Advertisement
Featured Image

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.



ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ സൈന്യം നടത്തിയ ഇടപെടലുകൾ വഴി 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തെത്തിക്കാൻ സാധിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.

Advertisement

Related News