ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും. 26 കോടി രൂപ ജിഎസ്ടി പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് ആണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
Related News
ഗുരുദേവ ദർശനങ്ങൾ കാലാതീതം - സ്വാമിനി മാതാ നാരായണ ചൈതന്യമയി
സ്വർണവില താഴേക്ക്; 2 ദിവസം കൊണ്ട് 3,000 രൂപയോളം ഇടിവ്, കേന്ദ്രം കനിഞ്ഞാൽ പവന് 10,000 രൂപ വരെ കുറഞ്ഞേക്കും
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്'; സമസ്ത കാന്തപുരം വിഭാഗം
ഇറാന് തിരിച്ചടി? ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തെന്ന് യു.എസ്; അന്താരാഷ്ട്ര ജലപാത പൂർണ്ണ സുരക്ഷിതമെന്ന് അവകാശവാദം
കുറച്ച് സമയംകൂടി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍; ക്ഷീണം മാറുന്നില്ലേ; 7 കാരണങ്ങളെക്കുറിച്ച് ഡോക്ടര്‍ പറയുന്നു

