ഡിവൈഎഫ്ഐ മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടുപ്പിച്ചു

Advertisement
Featured Image

വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയിൽ അയക്കൽ ക്യാമ്പയിൻ തൃശ്ശിലേരി വില്ലേജ് കേന്ദ്രമായ കാട്ടിക്കുളത്ത് വെച്ച് സംഘടിപ്പിച്ചു.പരിപാടി ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് ജോയിൻ സെക്രട്ടറി ശ്രീജിത്ത്‌ കെ.കെ,തൃശ്ശിലേരി മേഖല സെക്രട്ടറി ധനേഷ്, കാട്ടിക്കുളം മേഖല പ്രസിഡന്റ് ശരൻ,അജേഷ് എന്നിവർ നേതൃത്വം നൽകി.

Advertisement

Related News