വയനാട് ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ്

Advertisement
Featured Image

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ, ട്രക്കിങ് ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസസിനി ഉത്തരവിട്ടു. 


ജില്ലയിലെ ദുരന്ത സാധ്യത- ദുർബല പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ

ആവശ്യമായ നടപടികൾ സ്വീകരിക്കണം.  ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. 


കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത നിർമ്മാണ പ്രദേശം, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശം, മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement

Related News