വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ നിർമ്മിക്കണം; മുട്ടിൽ എൻ എസ് എസ് കരയോഗം

Advertisement
Featured Image

മുട്ടിൽ :  വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ നിർമ്മിക്കണമെന്ന്

മുട്ടിൽ എൻ എസ് എസ് കരയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുട്ടിൽ സന്താന ഗോപാല മഹാവിഷ്ണു ക്ഷേത്ര ഹാളിൽ നടന്ന കുടുംബ യോഗം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു . കരയോഗം പ്രസിഡണ്ട് എ കെ ബാബു പ്രസന്ന കുമാർ മുഖ്യപ്രഭാഷണം നടത്തി . മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന സി നായർ കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണക്കിറ്റ് വിതരണവും നടത്തി. കരയോഗം സെക്രട്ടറി രാമകൃഷ്ണൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് കെ മുരളീധരൻ, സെക്രട്ടറി സി. ഉണ്ണികൃഷ്‌ണൻ പി.ടി. വേണു നായർ, ബിന്ദു സുരേഷ് തുടങ്ങിയവർ സംസാരിച്ചു

Advertisement

Related News