നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു.

Advertisement
Featured Image

എറണാകുളം: നെടുമ്പാശ്ശേരിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിലെത്തിയ മിനികൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് ഈ വലിയ ദുരന്തമുണ്ടായത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ്(21) എന്നിവരാണ് മരിച്ചത്.. അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇയാൾ ലഹരി

ഉപയോഗിച്ചിരുന്നതായി

സംശയിക്കുന്നതായി പോലീസ്അറിയിച്ചു. സംഭവത്തിൽ പോലീസ്

തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Advertisement

Related News