ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യ സഖ്യം. തിങ്കളാഴ്ച എല്ലാ സഖ്യകക്ഷി നേതാക്കളെയും ഉൾപ്പെടുത്തി വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പ്രതിഷേധ മാർച്ചിന്റെ കാര്യം അറിയിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും കഴിഞ്ഞ ദിവസം എല്ലാ നേതാക്കളുമായും ചർച്ചകൾ നടത്തിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് രാജിവെക്കണമെന്നും ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഞായറാഴ്ചയായതിനാൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് ഹർജികൾ പരിഗണിക്കുക.

