ജനങ്ങൾക്ക് 'ഷോക്ക്', വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

Advertisement
Featured Image

വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പാക്കുക.


കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും.


കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന.

Advertisement

Related News