നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചു ചേർക്കുക;DAWF ( ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ)

Advertisement
Featured Image

 നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി ഫലപ്രദമായ രീതിയിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചു ചേർക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് 

 DAWF ( ഡിഫ്രന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ) നൂൽപുഴ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മൂലങ്കാവ് ടി സി ജോൺ സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന പഞ്ചായത്ത് കൺവെൻഷൻ

DAWF സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു.

 ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ പി ജോർജ്ജ് ഭാവി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ഏരിയ പ്രസിഡണ്ട് എം വി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജാബിർ ഇ. എ സ്വാഗതവും  മെൽവിൻ ജോസഫ് നന്ദിയും പറഞ്ഞു.

 കാടും വീടും വേർതിരിച്ച് നൂൽപുഴ പഞ്ചായത്തിലെ ജനങ്ങളെ വന്യമൃഗശല്യത്തിൽ നിന്നും രക്ഷിക്കുന്നതിനായുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക., ഭൂമിയും വീടും ഇല്ലാത്ത മുഴുവൻ ഭിന്നശേഷിക്കാർക്കും ഭൂമിയും വീടും അനുവദിക്കുക., കെഎസ്ആർടിസി ബസ്സുകളിൽ ഭിന്നശേഷിക്കാരായ എല്ലാവർക്കും യാത്ര സൗകര്യം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും കൺവെൻഷനിൽ അവതരിപ്പിച്ചു.രാജൻ കെ ( പ്രസിഡണ്ട് ), ജാബിർ ഇ എ( സെക്രട്ടറി), അയ്യപ്പൻ ടി ( വൈസ് പ്രസിഡണ്ട്), മെൽവിൻ ജോസഫ്( ജോയിന്റ് സെക്രട്ടറി ) സെക്കീന പി എസ് ( ട്രഷറർ ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement

Related News