ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 14 വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. സ്റ്റാഫ് നഴ്‌സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്, കൗണ്‍സലര്‍, ടി.ബി.എച്ച്.വി തസ്തികകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ www.arogyakeralam.gov.in ലോ, ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 04936 202771.

