കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കഡറി സ്കൂളിൽ വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻറ് പി.കെ സുധാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു തളിപറമ്പ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വക്കറ്റ് ശ്രീ എം.എം.ഷിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ എം.സി ജയന്ദ്രൻ മാസ്റ്റർ അധ്യക്ഷനും ലോകേഷ് കെ.ആർ സ്വാഗതവും, വൈത്തിരി താലൂക്ക് എൻ.എസ് എസ് വനിത യൂണിയൻ പ്രസിഡൻറ് എ.പി സവിത, ബിന്ദു സുരേഷ് , വനിതാ യൂണിയൻ സെക്രട്ടറി ,വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ അംഗം ബാബുരാജ്. പി., കരയോഗാംഗം സദാശിവൻ കെ എന്നീവർ ആശംസകൾ നേർന്നു. മുരളിധരൻ മക്കോളി വൈത്തിരി താലുക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡൻറ് മുതിർന്ന അംഗങ്ങളെ ഷാളാണിയിച്ച് ആദരിച്ചു. ഉന്നത വിജയം കൈവരിച്ച കുട്ടികളെയും അനുമോദിച്ചു. വൈത്തിരി താലുക്ക് എൻ.എസ് എസ് യൂണിയൻ സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ സംഘടന പ്രവർത്തനങ്ങൾ വിശദികരിച്ചു.വിവിധ കലാപരിപാടികളോടെ സംഗമം അവസനിച്ചു കൃഷ്ണ വേണി നന്ദിയും രേഖപ്പെടുത്തി.

