താത്കാലിക നിയമനം

Advertisement
Featured Image

ജില്ലാ പോലീസിന് കീഴിൽ ആരംഭിക്കുന്ന ജില്ലാ പോലീസ് വെൽനസ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ആർ.സി.ഐ അംഗീകൃത ക്ലിനിക്കൽ യോഗ്യത അല്ലെങ്കിൽ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള അംഗീകൃത എം.ഫിൽ യോഗ്യതയും ഉണ്ടായിരിക്കണം. കൗൺസിലിംഗ്, സൈക്കോതെറാപ്പി, പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടൽ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, വയനാട്, കൽപ്പറ്റ - 673122 എന്ന വിലാസത്തിൽ നേരിട്ടോ dpowynd.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ നവംബർ 30നകം സമർപ്പിക്കണം. ഫോൺ: 04936202525

Advertisement

Related News