14കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും, അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

Advertisement
Featured Image

മലപ്പുറം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാര്‍ അടിയന്തരമായി പട്രോളിങ് നടത്തി പരിശോധിക്കും. ഈ സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താന്‍ വൈദ്യുതി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Related News