വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ

പനമരം സ്വദേശികളായ 19 പേര്‍, പൊഴുതന 16 പേര്‍, എടവക 12 പേര്‍, കല്‍പ്പറ്റ 11 പേര്‍, വൈത്തിരി, മേപ്പാടി 10 പേര്‍ വീതം, ബത്തേരി, കോട്ടത്തറ 9 പേര്‍ വീതം, തവിഞ്ഞാല്‍ 8 പേര്‍, പൂതാടി, നെന്മേനി 6 പേര്‍ വീതം, തരിയോട്, മാനന്തവാടി 5 പേര്‍ വീതം, കണിയാമ്പറ്റ, മുട്ടില്‍ 4 പേര്‍ വീതം, തൊണ്ടര്‍നാട്, അമ്പലവയല്‍, മീനങ്ങാടി 3 പേര്‍ വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 പേര്‍ വീതം, വെള്ളമുണ്ട, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. നവംബര്‍ 12ന് മഹാരാഷ്ട്രയില്‍ നിന്നു വന്ന ബത്തേരി സ്വദേശികളായ 2 പേരാണ് ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗ ബാധിതരായത്.

ദുക്‌റാന തിരുനാൾ ആഘോഷിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു.

സർക്കാരിൻ്റെ കെടുകാര്യസ്ഥതക്ക് ജീവനക്കാരെ ബലിയാടാക്കരുത്; ചവറ ജയകുമാർ

മാനന്തവാടി: ജീവനക്കാർ സർക്കാരിൻ്റെ കഴിവ്കേടിൻ്റെയും ഭരണ വീഴ്ചയുടേയും ഇരകളായി തീരുകയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആരോപിച്ചു. അസോസിയേഷൻ്റെ

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ മകനും പനി; 12 വയസുകാരൻ ആശുപത്രിയിൽ, ഒരു മകന്‍റെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.