ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ 90 ശതമാനം വിജയകരമെന്ന് കമ്പനി.

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാണ കമ്പനിയായ ആസ്ട്രനെക. വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളില്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തിൽ വ്യക്തമായി.

ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90 ശതമാനത്തോളമായിരുന്നു. ഒരു മാസം ഇടവിട്ട് രണ്ട് പൂർണഡോസുകൾ നൽകിയപ്പോൾ 62 ശതമാനമായിരുന്നു ഫലപ്രാപ്തി.

കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാക്‌സിനെന്ന് പരിശോധനകൾ ഉറപ്പ് നൽകുന്നതായി ആസ്ട്രനെക പറഞ്ഞു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സിൻ 95 ശതമാനം വിജയകരമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ മൊഡേർണയുടെ വാക്‌സിൻ 94.5 ശതമാനം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത്

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ്‌ മൂപ്പൻ

മേപ്പാടി : കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും

ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാം; കേരളത്തിൽ പദ്ധതി അടുത്ത ഘട്ടത്തിൽ

കൊച്ചി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാനുള്ള സംവിധാനം വരുന്നു. അടുത്ത മാർച്ചിനകം പദ്ധതി നടപ്പാകും. 25 ടോൾ ബൂത്തുകളിലാണ് സംവിധാനം വരുന്നത്. എൻഎച്ച് 66 വികസനത്തിന്‌റെ

പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സെപ്റ്റംബർ ഒന്ന് (ഇന്നലെ )മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ

മദ്യപിച്ചെത്തി ബഹളം, ചോദ്യം ചെയ്യാനെത്തിയ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മർദനത്തിൽ മരിച്ചത്. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി: ‘എ’ ഗ്രൂപ്പ് വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം, ‘ഒറ്റക്കെട്ടായി എടുത്ത തീരുമാനം’

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ‘എ’ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.