ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നത്
സാധാരണയായി, കംപ്രസ്‍ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മലിനീകരണം കുറയ്ക്കുമെന്ന് പറയപ്പെടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കൊപ്പം സിഎൻജി വാഹനങ്ങളെയും ഏറ്റവും ശുദ്ധമായ ഇന്ധനമായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സങ്കൽപ്പത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പുതിയൊരു പഠനറിപ്പോട്ട്. സിഎൻജിയുടെ ശുദ്ധിക്ക് നേരെ വിപരീതമായ ഫലങ്ങളാണ് ഈ പഠനം വെളിപ്പെടുത്തിയത്. സിഎൻജി വാഹനങ്ങൾ നമ്മളിൽ പലരും വിചാരിക്കുന്നതിലും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ഇൻറർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ്റെ (ഐസിസിടി) പുതിയ പഠനം പറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ.
മലിനീകരണ നിയന്ത്രണത്തിൽ (പിയുസി) ടെസ്റ്റുകൾ വിജയിച്ചിട്ടും ഇന്ത്യൻ റോഡുകളിൽ ഓടുന്ന പല വാഹനങ്ങളും അവയുടെ എമിഷൻ മാനദണ്ഡങ്ങൾക്കപ്പുറം മലിനീകരണം പുറന്തള്ളുന്നുവെന്നാണ് ഈ പുതിയ പഠന റിപ്പോർട്ട്പറയുന്നത്. ദ റിയൽ അർബൻ എമിഷൻസ് (ട്രൂ) പദ്ധതിയുടെ ഭാഗമായുള്ള പഠനം ഡൽഹിയിലെയും ഗുരുഗ്രാമിലെയും അധികൃതരുമായി സഹകരിച്ചാണ് നടത്തിയത്. രാജ്യ തലസ്ഥാനമായ ദില്ലിയുടെ ഏറ്റവും അടുത്തുള്ള നഗരമായ ഗുരുഗ്രാമും മോശം വായുവിൻ്റെ ഗുണനിലവാരം അനുഭവിക്കുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. നിരത്തുകളിൽ തുടർച്ചയായി വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഈ പ്രശ്നം വർധിപ്പിക്കുന്നു.